Sunday 22 January 2017

ജീവിത മൂല്യം.

ഒരിടോതോരിടത്  ഒരു മാവ് ഉണ്ടായിരുന്നു . നല്ല രുചിയുള്ള മാങ്ങകള്‍ തരുന്ന ഒരു മാവ്. ആ മാവ് നാലുപാടും ചുറ്റപെട്ട മതിലിനുള്ളിലാണ് സ്ഥിതി ചെയ്തത്. അതിലെ മാങ്ങയെ ദൂരെ നിന്ന നോക്കാന്‍ മാത്രമേ സാദാരണ ആള്കാര്‍ക്ക് കഴിയുമായിരുന്നുള്ളൂ അതുകൊണ്ട് തന്നെ അവര്‍ അതിനെ കുറിച്ച് കണ്ണില്‍ കാണുന്ന മോശതരം എല്ലാം പറയുമായിരുന്നു. ദൂരെ നിന്ന് കാണുന്നവന്റെ കണ്ണിലെ കുറ്റങ്ങള്‍ ആയിരുന്നു അവ.
ആ മാവിന്‍റെ മുതലാളി നല്ല വിലക്ക് അതിലെ മാങ്ങകള്‍ വില്‍ക്കുന്നതും അതിലെ മാങ്ങകള്‍ ഉപയോഗിക്കുന്നതും ജനങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവര്‍ക്ക് കിട്ടാതോണ്ട് തന്നെ കുറ്റങ്ങള്‍ കൂടി വന്നു.
ഒരുദിവസം ആ മുതലാളി മരിച്ചു. അതോടെ മാങ്ങയുടെ അവകാശം മുതലാളിയുടെ മകന് മാത്രമായി. ജനങ്ങള്‍ പറയുന്ന കുറ്റങ്ങള്‍ മകനറിയാമായിരുന്നു  അതുകൊണ്ട്  തന്നെ അവന്‍ തീരുമാനിച്ചു മാവ് മരം തുറന്നു കൊടുക്കാം എന്ന്. അതോടെ ചുറ്റപെട്ട മതിലുകള്‍ പൊളിഞ്ഞു വീണു.ജനങ്ങള്‍ അവര്‍ കുറ്റം പറഞ്ഞ മാങ്ങകള്‍ രുചികാന്‍ തുടങ്ങി. അതോടെ മാങ്ങയുടെ വിലയും ഇടിഞ്ഞു. മാങ്ങാ ആര്‍ക്കും വേണ്ടാതായി തുടങ്ങി. ആരും വില കല്‍പ്പികാതെ ആയി. മകന്‍റെ വരുമാനവും കുറഞ്ഞു. അവന്‍ പട്ടിണിയിലായി.
ഇതു പോലെ ആണ് മനുഷ്യന്‍റെ ജീവിതവും. അതിരവരമ്പുകള്‍ക്ക് ഉള്ളില്‍ ജീവിക്കുന്നവനെയും, മാറ് മറച് നടക്കുന്നവളെയും കാണുമ്പോള്‍ കടിക്കുന്ന സമൂഹത്തിന്‍റെ കണ്ണുകള്‍. അതേസമയം തങ്ങളുടെ ഇഷ്ടത്തിന് നടക്കുന്നവരെ കൂടെ കൊണ്ട് നടകേം ചെയും. എന്നാലും ജീവിത മൂല്യത്തെ അളക്കുമ്പോള്‍ എന്ന് മറക്കപെട്ടത്, മുഖം തിരിച്ചു നടന്നതും മൂല്യങ്ങള്‍ ഉള്ളതായിരിക്കും. അവരുടെ ഇഷ്ട്ടങ്ങള്‍ അനുസരിച്ച് സ്വത്വം മറന്നു ജീവിച്ചവരെ വേശ്യയുടെ വില പോലും കല്‍പ്പികാതെ മനസു കൊണ്ട് മാറ്റി നിര്‍ത്തും.

People will buy low cost gadgets and they will complain but none in the world complain about High priced products and rarely available products. We need rare but we are not intend to be rare and we will not want others to be rare.

No comments:

Post a Comment