Wednesday 30 November 2016

പഠിക്കാന്‍ മിടുക്കില്ലാത്ത കുട്ടികള്‍.

എന്‍റെ ക്ലാസ്സില്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കാത്ത ഒരു വകയും പഠിക്കാത്ത ചില ആണ്‍കുട്ടികള്‍ ഉണ്ട്. ഈഇടെയായി  എന്‍റെ സുഹൃത്ത് അവരോട്  അധികമായി ഇടപെടുന്നു.എനിക്കത് ഇഷ്ട്ടമല്ല അതവന്‍റെ ഭാവി കൂടി നശിപ്പിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. അവനോട് പറഞ്ഞപ്പോള്‍ “നീ കാണാത്തത് ഞാന്‍ കാണും “ എന്നവന്‍ എന്നോട് പറഞ്ഞു. ഇതിന്‍റെ പൊരുള്‍ എന്താണ് ? ഞാന്‍ എന്ത് ചെയ്യും?


-ലക്ഷ്മി (പാളയം കുന്ന്)


നിങ്ങള്‍ ആ ചെറുപ്പക്കാരെ അളന്ന അളവുകോലിലാണ് തെറ്റ്.ആദ്യമേ നിങ്ങള്‍ അളന്ന അതെ അളവുകോല് കൊണ്ടല്ല നിങ്ങടെ സുഹൃത്ത്‌ അളന്നതെന്ന് മനസ്സിലാക്കുക. എന്‍റെ നിഗമനം ഞാന്‍ പറയാം.
ഒരമ്മയ്ക്ക് പിറന്ന ഇരട്ടകുട്ടികള്‍ പോലും വെത്യസ്തരാണെന്ന കാര്യം മറക്കരുത്. അവര്‍ രണ്ടു പേര്‍ക്കും അവരുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നതും ഓര്‍ക്കുക.അതുപോലെ തന്നെ ഒരു ഏകീകൃത സംബ്രതായമാണ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംബ്രതായം. മറൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു പ്രോഗ്രാമ്മിംഗ് സെന്റര്‍. അവിടെ എത്തിപെടുന്നതാരെ ആയാലും അവരെല്ലാം ഈ പരമ്പരാഗത ശൈലിയില്‍ ജീവിക്കണം എന്ന് നാം വാശി പിടിക്കുന്നത് ശെരിയല്ല. മാത്രവുമല്ല അതവരോട് ചെയുന്ന തെറ്റും ആണ്.ഒന്നുകില്‍ ഈ ഒഴുക്കില്‍ എതിരെ നീന്താന്‍ ശ്രമിക്കുന്നവരോ അല്ലെങ്കില്‍ അറിയാതെ ഈ ഒഴുക്കില്‍ പെട്ടവരോ ആയിരിക്കും നിങ്ങളുടെ ക്ലാസിലെ കുട്ടികള്‍..

ഐന്‍സ്റ്റീന്‍ പറഞ്ഞ പോലെ “ഒരു മീനിനെ അതിന്‍റെ മരം കേറാനുള്ള കഴിവ്വെച്ചളക്കരുത്”.(don’t judge a fish by its ability to climb a tree). ഓരോ കുട്ടിക്കും ഓരോ കഴിവുണ്ട്. അവര്‍ക്ക് അവരുടെതായ ലോകമുണ്ട്. അവിടെ അവര്‍ വിജയികളാണ്. ആ ലോകത്തെ കണ്ടെത്തി അതിലേക്കു എത്തിച്ചേരാന്‍ അവരെ സഹിക്കുകയാവാം നിങ്ങളുടെ സുഹൃത്ത്‌. പ്രപഞ്ചത്തിന്റെ സന്തുലിതമായ അവസ്ഥക്ക് പലരും പലതും ആകേണ്ടതുണ്ട്. എല്ലാരും എഞ്ചിനീയര്‍ ആയാല്‍ നടക്കില്ല. ഇവിടെ എല്ലാത്തിനും ആളെ വേണം.
നിങ്ങടെ സുഹൃത്ത്‌ ഏതെങ്കിലും തരത്തില്‍ അവരെ രക്ഷപെടുത്താനോ, അലെങ്കില്‍ അവരെ അവരുടെ കഴിവ് തിരിച്ചറിഞ്ഞു സഹായിക്കാനോ ആണ് ശ്രമിക്കുന്നതെന്ന് മനസിലാക്കുക. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. ഒന്നോര്‍ക്കുക.


ആരും ഒരു പോലെയല്ല , ആരും കഴിവ് കേട്ടവരുമല്ല. അവരവരുടെ മേഖലയില്‍ അവര്‍ മികച്ചതാണ്.

No comments:

Post a Comment